Join News @ Iritty Whats App Group

ഇരിട്ടി കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ഇരിട്ടി കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി 



ഇരിട്ടി: വെള്ളിയാഴ്ച രാത്രി 8 മണിയോടെ കൊടിയേറ്റ് നടന്നതോടെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന കീഴൂർ ശ്രീ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. കൊടിയേറ്റത്തിന് മുന്നോടിയായി വൈകുന്നേരം ആചാര്യവരണം നടന്നു. തുടർന്ന് മുളയിട്ട് പൂജക്കുശേഷം വിലങ്ങര ഇല്ലം ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് ചെറുതാഴം ചന്ദ്രന്റെ നേതൃത്വത്തിൽ മട്ടന്നൂർ പഞ്ചവാദ്യസംഘത്തിന്റെ തായമ്പക, സാംസ്കാരിക സമ്മേളനം എന്നിവ നടന്നു. സാംസ്‌കാരിക സമ്മേളനത്തിൽ മുൻ ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി പ്രഭാഷണം നടത്തി. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി കെ.ഇ. നാരായണൻ മാസ്റ്റർ, ജോ. സിക്രട്ടറി ഇ. ജി. ശശി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group