Join News @ Iritty Whats App Group

സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷമെന്ന് പറഞ്ഞ് ഇറങ്ങിയവരെ കണ്ണൂരിലെ ലോഡ്ജിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനെ പിടികൂടി


കണ്ണൂർ: പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്.



പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി. എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.



മറ്റൊരു സംഭവത്തിൽ കാസർകോട് മായിപ്പാടിയിൽ കാറിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൈക്ക ബാലടുക്ക സ്വദേശി പിഎം അഷ്റിൻ അൻവാസ് (32), കന്യാപ്പാടി സ്വദേശി എൻ ഹമീർ (29) എന്നിവരെയാണ് എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group