Join News @ Iritty Whats App Group

മുതിര്‍ന്ന ചലച്ചിത്ര നടന്‍ രവികുമാര്‍ അന്തരിച്ചു


തൃശൂര്‍: മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാര്‍.



1970 കളിലും 80 കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976-ല്‍ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group