Join News @ Iritty Whats App Group

മട്ടന്നൂർ ഉരുവച്ചാലിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇരിട്ടി സ്വദേശി മരണപ്പെട്ടു


ഇരിട്ടി:വാഹനാപകടത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരിട്ടി സ്വദേശി മരണപ്പെട്ടു.കല്ലുമുട്ടി ആനയോട് ആദിവാസി നഗറിനടുത്ത് കടുമ്പൻചിറ ഹൗസിൽ ജെയിംസ് കടമ്പൻചിറ (58) ആണ് ചൊവ്വാഴ്ച്ച രാത്രി 9 മണിയോടെ മരണപ്പെട്ടത്.



ഒരാഴ്ച്ച മുൻപാ യിരുന്നു അപകടം.
ജർമ്മനിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന മകളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് യാത്രയാക്കി തിരിച്ചു വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ മട്ടന്നൂർ ഉരുവച്ചാലിൽ വെച്ച് നിയന്ത്രണം വിട്ട് തെരുവുവിളക്കിൻ്റെ പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്കും നെഞ്ചിനുംഗുരുതര പരുക്കേറ്റ ജെയിംസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായി രുന്നു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.



ഇരിട്ടിയിലെ ആദ്യകാല ടാക്സി ഡ്രൈവറാ യിരുന്നു ജെയിംസ്
പരേതനായ കടുമ്പൻചിറ മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്.



കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന ജെയിംസ് കോൺഗ്രസ് കല്ലുമുട്ടി പതിനാറാം ബൂത്ത പ്രസിഡൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: ജെസ്സി
മക്കൾ: അലീഷ (നഴ്സ് ), അനീറ്റ (നഴ്സിംങ് വിദ്യാർത്ഥി, ജർമ്മനി ), അലീന നഴ്സിംങ്ങ് അസിസ്റ്റൻ്റ് അമല ആശുപത്രി ഇരിട്ടി )
മരുമകൻ: ഏബിൾ (ഖത്തർ)
സഹോദരൻ: ജോർജ് കടമ്പൻചിറ (കല്ലു മുട്ടി)
സംസ്കാരം: പിന്നീട്

Post a Comment

Previous Post Next Post
Join Our Whats App Group