തിരുവനന്തപുരം: വിഷു ദിനത്തിൽ സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാർ. ഓണറേറിയം വർധനവ് അടക്കമുളള കാര്യങ്ങൾ ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന രാപകൽ സമരം ഇന്ന് 65-ാം ദിവസം പിന്നിടുകയാണ്.
സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് നേരിട്ടും തപാലായും സമരപന്തലിലേക്ക് വിഷുക്കൈനീട്ടം ലഭിച്ചു തുടങ്ങി. മുൻപ് പൊങ്കാലയും ഇഫ്താറും അടക്കമുള്ള ആഘോഷങ്ങൾ സമരപ്പന്തലിൽ സംഘടിപ്പിച്ചിരുന്നു.
Post a Comment