Join News @ Iritty Whats App Group

ദുരന്ത മേഖല കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്ക്; അനധികൃതമായി പ്രവേശിച്ചാല്‍ നടപടിയെന്ന് ജില്ലാ പൊലീസ്

കല്‍പ്പറ്റ: ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികള്‍ സ്വന്തം നിലയ്ക്കോ താമസിക്കുന്ന റിസോര്‍ട്ടുകളുടെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാന്‍ പാടില്ലെന്നാണ് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ കര്‍ശന നിര്‍ദ്ദേശം. 



അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും തപോഷ് ബസുമതാരിഅറിയിച്ചു. നിരോധിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവില്‍ പ്രദേശവാസികള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇതിന്‍റെ മറവില്‍ ചില വിനോദ സഞ്ചാരികളെങ്കിലും ദുരന്ത സ്ഥലങ്ങളിലേക്ക് എത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group