Join News @ Iritty Whats App Group

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ, വിശദമായി അറിയാം

സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമായി. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്.

പുത്തൻ മാറ്റങ്ങൾ

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന് മുതൽ നിലവിൽ വരും.
നിലവിലുള്ള ജീവക്കാർ യുപിഎസിലേക്ക് മാറാൻ ജൂൺ 30 ന് മുൻപ് ഓപ്ഷൻ നൽകണം.
ആദായ നികുതി പുതിയ സ്ലാബിൽ പൂർണമായും ആദായ നികുതി ഒഴിവിനുള്ള വാർഷിക വരുമാന പരിധി പുതിയ സാമ്പത്തിക വർഷം മുതൽ 7 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയാകും.
15 വർഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങൾക്കും സ്വകാര്യ മുചക്ര വാഹനങ്ങൾക്കും റോഡ് നികുതി 900 രൂപയിൽ നിന്ന് 1350 രൂപ ആകും.
മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകൾ ഇന്ന് മുതൽ യുപിഐ അക്കൗണ്ടിൽ നിന്ന് നീക്കും. സൈബർ തട്ടിപ്പുകൾ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ൽ നിന്ന് 9600 രൂപ ആകും. കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളിൽ മാറ്റം വരും.
ഇന്ന് മുതൽ 15 ലക്ഷത്തിന് മുകളിൽ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്.
വിവിധ കാർ കമ്പനികൾ ഇന്ന് മുതൽ 2 മുതൽ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂർ എങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ നഷ്ടപരിഹാരം ലഭിക്കും.
ആധാറും പാൻ നമ്പറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല.
കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതൽ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും.
ഭൂനികുതിയിൽ 50 ശതമാനം വർധനയാണ് ഇന്ന് മുതൽ ഈടാക്കുക. 23 ഇനം കോടതി ഫീസുകളും കൂടും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാർ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും.

Post a Comment

Previous Post Next Post
Join Our Whats App Group