Join News @ Iritty Whats App Group

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 55 കാരൻ അറസ്റ്റിൽ


കൊച്ചി: എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.



വാഴക്കുളം ചെമ്പറക്കി സ്വദേശി രാജൻ എന്ന 55 കാരനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും തീയതിക്കും ഇടയിലുള്ള ദിവസം വൈകിട്ട് ആണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ ഇത് തുടർന്നു. 



കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോൾ കുട്ടി ഗർഭിണിയാണെന്ന് അറിയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group