ഇരിട്ടി: മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ പത്തിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടി ജബ്ബാർക്കടവ് റിസോർട്ടിൽ വെച്ച് നടത്തുന്ന ഈ വർഷം പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നും പരിശുദ്ധ ഹജ്ജിന് പോകുന്ന ഹജ്ജാജിമാർക്കുള്ള യാത്രയപ്പും ഹജ്ജ് പഠന ക്ലാസിനുമുള്ള ഒരുക്കങ്ങൾ നടത്തി. ഹജ്ജ് പഠന ക്ലാസിന് അബ്ദു സമദ് പൂക്കോട്ടൂർ നേതൃത്വം നൽകും.
ഇത് സംബന്ധിച്ച യോഗത്തിൽ പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 10 ന് യു ഡി എഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് മാർച്ചും ഏപ്രിൽ 16 ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി
കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ മഹാറാലി വിജയിപ്പിക്കാനും തീരുമാനിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സിക്രട്ടറി ഒമ്പാൻ ഹംസ സ്വാഗതം പറഞ്ഞു. നസീർ നല്ലൂർ ,
പൊയിലൻ ഇബ്രാഹിം, പി.വി ഇബ്രാഹിം , സി ഹാരിസ് ഹാജി , ഇകെ അബ്ദുറഹിമാൻ , എൻ മുഹമ്മദ് , കെ വി റഷീദ് , എം ഗഫൂർ മാസ്റ്റർ , എം.കെ മുഹമ്മദ് ,
അരിപ്പയിൽ മുഹമ്മദ് ഹാജി ,എം.പി അബ്ദു റഹിമാൻ , എം മുഹമ്മദ് മാമുഞ്ഞി ,
ചാത്തോത്ത് മൊയ്തീൻ , റസാഖ് കീഴ്പ്പള്ളി , സമീർ പുന്നാട് , വി.എം മുഹമ്മദ് , ഹംസ തറാൽ , മൊയ്തീൻ മുല്ലപ്പള്ളി , മുനീർ കരിക്കോട്ടക്കരി , പി.എച്ച് കബീർ ,
റഹിയാനത്ത് സുബി , കെ പി ഹംസ മാസ്റ്റർ , കേളോത്ത് നാസർ , സി നസീർ , സലാം വള്ളിത്തോട്, , ഫവാസ് പുന്നാട് , കെ പി അജ്മൽ, കെ പി റംഷാദ് , ഇ കെ ഷഫാഫ് , ഷമൽ വമ്പൻ , പി.കെ ബൽക്കീസ് , എം.എം നൂർജഹാൻ ,
എം എസ് എഫ് ജില്ലാ പ്രതിനിധി നിയാസ് കുട്ടക്കട്ടിൽ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Post a Comment