Join News @ Iritty Whats App Group

വെടിവച്ചതിന് ശേഷം സന്തോഷ് തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണന്റെ ഭാര്യ വാടയ്ക്ക് താമസിക്കുന്ന വീടിന്റെ വിറകുപുരയിൽ; ഗൂഢാലോചന സാധ്യത തള്ളിക്കളയാതെ പൊലീസ്

ണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ കെ.കെ. രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് ചോദ്യം ചെയ്യും.



പ്രതി എന്‍.കെ സന്തോഷ്, രാധാകൃഷ്ണനെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തിയത് മിനിയും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിന്റെ പുറകിലുള്ള പമ്ബ് ഹൗസിനടുത്ത് നിന്നാണ്. കൊലപാതകം നടന്ന വീടും ഈ വീടുമായി നൂറ് മീറ്ററിനടുത്തുള്ള ദൂരം മാത്രമേയുള്ളു. സന്തോഷ് ഉപയോഗിച്ച തോക്കിന്റെ ഉറവിടം അറിയാനും കൊലപാതകത്തിന് മുന്‍പോ ശേഷമോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.



പ്രതി സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിട്ടു കിട്ടാനുള്ള കസ്റ്റഡി അപേക്ഷ രണ്ടു ദിവസത്തിനകം നല്‍കുമെന്നും പൊലീസ് വ്യക്തമായി. അതേസമയം പ്രതി എന്‍.കെ. സന്തോഷിനെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ രാധാകൃഷ്ണന്റെ ഭാര്യയെ സംശയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഗൂഡാലോചനയുടെ സാധ്യത പൊലിസ് സംശയിക്കുന്നുണ്ട്.



സന്തോഷ്, രാധാകൃഷ്ണന്റെ ഇടനെഞ്ചില്‍ നോക്കി വെടിവച്ചതിനു ശേഷം തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന വീടിന്റെ വിറകുപുരയില്‍ നിന്നാണ്. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ തന്നെ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും വെടിവയ്ക്കാനുപയോഗിക് തോക്ക് കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പിന്നീട് പൊലിസ് വൈകിട്ട് സന്തോഷുമായി രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും താമസിക്കുന്ന വാടക വീട്ടില്‍ തെളിവെടുപ്പിനായി എത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് പമ്ബ് ഹൗസിനു സമീപമുള്ള വിറക് പുരയില്‍ വെടിവയ്ക്കാനുള്ള തോക്ക് കണ്ടെത്തുകയായിരുന്നു.




ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും പൊലിസ് നായ മണം പിടിച്ച്‌ കുറച്ചുകലെയുള്ള വണ്ണാത്തിപുഴയുടെ ഓരത്ത് ചെന്നെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുഴയോരത്ത് പൊലിസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. നെഞ്ചത്ത് വെടിയുണ്ട തുളഞ്ഞു കയറിയതാണ് രാധാകൃഷ്ണന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.


Post a Comment

Previous Post Next Post