ഉളിക്കൽ : റാസൽ ഖൈമയിൽ അപകടത്തിൽ മരണപ്പെട്ട ഉളിക്കൽ പാറപ്പുറത്ത് പി. എസ്. ഷമീറിൻ്റെ (32) മൃതദേഹം ഉളിക്കൽ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പി. എം. സെയ്ദിൻ്റെയും ഹാജറയുടെയും മകനാണ്. ഭാര്യ: സൽമ (വിളക്കോട്) മക്കൾ: അഹറൂൻ സബിയാൻ, ഉസൈർ ഐറിക്,സഹോദരങ്ങൾ : സജീർ ,സജ്ല.
കഴിഞ്ഞ 16നാണ് ഷമീർ റാസൽഖൈമയിലെ താമസസ്ഥലത്തെ കടൽക്കരയിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്.
ഉളിക്കൽ പള്ളിമുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു.
എം എൽ എ മാരായ അഡ്വ.സണ്ണി ജോസഫ്, അഡ്വ.സജീവ് ജോസഫ് ,ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. എൻ. എ. ഖാദർ , സെക്രട്ടറി എ. അഹമ്മദ് കുട്ടി ഹാജി ,പേരാവൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് ദാവൂദ്, പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ. എം. നുച്ചിയാട് ,ഉളിക്കൽ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി. എൽ. അഷ്റഫ് തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.
Post a Comment