Join News @ Iritty Whats App Group

ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം ; ഭര്‍ത്താവിൻ്റെ കൊലക്കത്തിക്ക് ഇരയാവാതെ അനുപമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, പ്രതിയെ നാട്ടുകാര്‍ കെട്ടിയിട്ടു

ണ്ണൂർ : കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി അക്രമ വാർത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ വ്യാഴാഴ്ച തളിപറമ്ബ് പൂവ്വത്ത് എസ്.ബി.എ ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.



ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്. പൂവ്വം എസ് ബി ഐ ശാഖയില്‍ കയറി ഭർത്താവായ അനുരൂപാണ് അനുപമയെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരുക്കേറ്റ അനുപമയെ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ പരുക്ക് ഗുരുതരമല്ല.

 

പൂവ്വത്തെ എസ്.ബി.ഐ ബ്രാഞ്ചിലെ കാഷ്യറാണ് അനുപമ. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നരയ്ക്ക് ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്ത് വിളിച്ചിറക്കി സംസാരിക്കുകയും ഇതിനിടെയില്‍ ദമ്ബതികള്‍ തമ്മില്‍ വാക് തർക്കമുണ്ടാവുകയും ചെയ്തു. ഈ പ്രകോപനത്തില്‍ പുറകില്‍ ഒളിപ്പിച്ച കൊടുവാള്‍ ഉപയോഗിച്ചു അനുപമയ്ക്കു നേരെ വീശുകയായിരുന്നു.

 

ആദ്യ വെട്ടില്‍ നിന്നും രക്ഷപ്പെട്ട അനുപമ ബാങ്കിനുള്ളിലേക്ക് ഓടി കയറി പിന്നാലെ ഓടിയ അനുരുപ് ആയുധവുമായി പിന്നാലെ എത്തുകയായിരുന്നു. ബാങ്ക് റസ്റ്റ് റൂമിലേക്ക് ഓടി കയറിയ അനുപമയെ ലക്ഷ്യമാക്കി ഭർത്താവ് പിൻതുടർന്നുവെങ്കിലും ആയുധത്താല്‍ മുറിവേല്‍പ്പിക്കാൻ കഴിഞ്ഞില്ല.



ഇതിനിടെയില്‍ ബഹളം കേട്ടെത്തിയ ബാങ്കിലെ ഇടപാടുകാരും ജീവനക്കാരും നാട്ടുകാരും ചേർന്നാണ് അനുരൂപിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി ഇയാളെ വരാന്തയിലെ കൊടിമര തുണില്‍ കെട്ടിയിട്ടത്. പിടിവലിക്കിടെയില്‍ അനുരൂപിൻ്റെ ഷർട്ട് കീറി പോയിരുന്നു. തളിപറമ്ബ് പൊലി സെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കണ്ണൂർ ജില്ലയിലെ പ്രമുഖ മോട്ടോർ വാഹന വിതരണക്കാരായ കെ.വി.ആർ ഗ്രൂപ്പിലെ ജീവനക്കാരനാണ് അനുരൂപ്.

Post a Comment

Previous Post Next Post