ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ നിടിയോടിച്ചാലില്‍ സംസ്‌ഥാന പാതയോട് ചേർന്ന് നടക്കുന്ന നടപ്പാത നിർമാണം വിവാദത്തില്‍.
അശാസ്ത്രീയമായി ഓവുചാല്‍ നികത്തിയും പ്രധാന റോഡില്‍നിന്ന് മാറിയും നടത്തുന്ന നിർമാണമാണ് വിവാദത്തിനിടയാക്കുന്നത്.
നടപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അശാസ്ത്രീയമായും ജനങ്ങള്‍ക്കു ഉപയോഗപ്പെടാത്ത തരത്തിലും നിർമിച്ചിരിക്കുന്ന നടപ്പാത നിർമാണത്തിലെ അഴിമതിക്കുമെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി നേതാക്കളായ പി.പി. ബാലൻ, കെ.വി. ബാലകൃഷ്ണൻ, പി.പി. ലക്ഷ്മി എന്നിവർ അറിയിച്ചു. അതേ സമയം പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയോടെയാണ് നടപ്പാത നിർമിക്കുന്നതെന്നും പ്രഭാത സവാരിക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നും വാർഡ് മെന്പർ കെ. രാജീവൻ പറഞ്ഞു.
Post a Comment