ഉളിക്കല്‍: ഉളിക്കല്‍ ടൗണില്‍ നിയന്ത്രണം വിട്ട ഓമ്നി വാൻ പച്ചക്കറി, ലോട്ടറി കടയിലേക്കു പാഞ്ഞുകയറി. അപകടത്തില്‍ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു.
പച്ചക്കറി കടയില്‍ നിന്ന് സാധനം വാങ്ങുകയായിരുന്ന ഉളിക്കലിലെ ഹോട്ടല്‍ ജീവനക്കാരനും ഇതരസംസ്ഥാന തൊഴിലാളിയുമായ ലോകേന്ദ്രനാഥ റാണ (21), കാല്‍നടയാത്രക്കാരനായ ഉളിക്കല്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ തലശേരി ചന്പാട് സ്വദേശി കെ.കെ.വിനീത് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.
Post a Comment