കൊച്ചി : ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽ നിന്നു പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.
ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പഴ്സിൽ ഉണ്ടായിരുന്ന 8,000 രൂപയിൽനിന്ന് 1,000 രൂപയാണ് എസ്ഐ എടുത്തത്. മോഷണം സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.
Post a Comment