Join News @ Iritty Whats App Group

ലഹരിയെ കുറിച്ച്‌ വിവരം നല്‍കിയെന്നാരോപിച്ച്‌ യുവാവിന് സുഹൃത്തുക്കളുടെ മര്‍ദനം


ണ്ണൂർ: ലഹരിയെ കുറിച്ച്‌ പൊലീസിന് വിവരം നല്‍കിയെന്ന് ആരോപിച്ച്‌ യുവാവിന് സുഹൃത്തുക്കളുടെ മർദനം. എടക്കാട് സ്വദേശി റിസലിനാണ് മർദനമേറ്റത്.



സംഭവത്തില്‍ സുഹൃത്തുക്കളായ ഏഴ് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.



ഇവരില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ജെറിസ്, റിയാൻ ഫറാസ്, ഇസ്ഹാഖ് പി.വി, മുഹമ്മദ് ഷബീബ് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ കഴിയുന്ന റിസല്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.



കണ്ണൂർ എടക്കാട് പാറേപ്പടിയില്‍ രണ്ട് ദിവസം മുമ്ബാണ് സംഭവം. ഒരു സംഘം യുവാക്കള്‍ ലഹരി ഉപയോഗിക്കുകയും ഇതറിഞ്ഞ എക്‌സൈസ് സംഘം സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.



രണ്ട് ദിവസത്തിനു ശേഷം എക്‌സൈസ് ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്നയാളെ റിസലിന്റെ വീടിന് സമീപം കണ്ടതിനെ തുടർന്ന് ഏഴുപേരടങ്ങുന്ന സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അറസ്റ്റിലായവർക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post