നടന്‍ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ശ്വാസതടസത്തെ തുടര്‍ന്ന് താരം ആശുപത്രിയിലായി എന്ന വാര്‍ത്തകളും എത്തിയിരുന്നു. ഇതിനിടെ മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും അതിനെ തുടര്‍ന്ന് നടന്‍ ചികിത്സയിലാണെന്നും വാര്‍ത്തകള്‍ എത്തി.
എന്നാല്‍ താരം ആരോഗ്യവാനാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനുമായി അടുത്തവൃത്തങ്ങള്‍. മമ്മൂട്ടി പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണ് എന്നാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
മമ്മൂട്ടി കാന്‍സര്‍ ബാധിതനായി ആശുപത്രിയിലാണ്, ചികിത്സയ്ക്കായി ഷൂട്ടിങ്ങില്‍ നിന്ന് ഇടവേള എടുത്തു എന്നിങ്ങനെ നിരവധി അഭ്യുഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റംസാന്‍ വ്രതവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്ന് താരത്തിന്റെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.
”പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിങ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മടങ്ങും” എന്നാണ് മമ്മൂട്ടിയുടെ പിആര്‍ ടീം മിഡ് ഡേയോട് പ്രതികരിച്ചത്.
അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാറര്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Post a Comment