Join News @ Iritty Whats App Group

ഇഡി ബിജെപി ഭായ് ഭായ്,കൊടകര കുഴല്‍പണക്കേസ് ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍സുരേഷ് ലോക്സഭയില്‍


ഇഡി ബിജെപി ഭായ് ഭായ്,കൊടകര കുഴല്‍പണക്കേസ് ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍സുരേഷ് ലോക്സഭയില്‍



ദില്ലി: കൊടകര കുഴല്‍ പണക്കേസ് ലോക് സഭയിലുന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കേസ് അന്വേഷണം ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്രനേതാക്കളില്‍ നിന്നാണ് കള്ളപ്പണം കേരളത്തിലെത്തിച്ചത്. അന്വേഷണം നേതാക്കളിലേക്ക് പോകാതെ കള്ളപ്പണ കേസായി മാത്രം കണ്ട് അട്ടിമറിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു..രാഷ്ട്രീയ ബന്ധം ഇ ഡി അന്വേഷിച്ചില്ല. ബിജെപിയുടെ പ്രതിരോധമായി ഇഡി പ്രവർത്തിച്ചു.ഇഡി ബിജെപി ഭായി ഭായി എന്ന് വിളിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബി ജെ പി അംഗങ്ങളും ബഹളം വച്ചു.സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സംസാരിക്കാന്‍ കൊടിക്കുന്നിലിന് ചെയര്‍ അവസരം നല്‍കിയില്ല.തുടര്‍ന്ന് കോൺഗ്രസ്, യുഡിഎഫ് എംപിമാർ ലോക്സഭയില്‍ നിന്ന് ഇറങ്ങിപോയി

Post a Comment

Previous Post Next Post