Join News @ Iritty Whats App Group

വിളിച്ചിട്ടും ഉണര്‍ന്നില്ല, പരിശോധിച്ചു നോക്കിയപ്പോള്‍ ജീവനില്ല; ആകാശത്ത് കൂട്ടുകാരനെ മരണം തട്ടിയെടുത്തു


ണ്ണൂർ: ജീവിതം തുഴയുന്നതിനിടെ കടലിലെ കോളിളക്കങ്ങള്‍ ഏറെ ഒന്നിച്ചുതാണ്ടി കരതൊട്ടവരാണവർ. എന്നാല്‍, വിനോദയാത്രയ്ക്കുശേഷം മടങ്ങുന്നതിനിടെ ആകാശത്തുണ്ടായ നെഞ്ചുപിടച്ചലില്‍ ചങ്ങാതി കുഴഞ്ഞുവീഴുമ്ബോള്‍ ആശ്വാസതീരം തൊടാൻ അവർക്കായില്ല.



കണ്ണൂർ മൈതാനപ്പള്ളിയിലെ 'ശിവസേന കുട്ടിച്ചാത്തൻ' വലക്കാർ കൂട്ടായ്മയിലെ സി.പി.ജയൻ (72) ആണ് കൂടെ വിമാനയാത്രയിലുണ്ടായിരുന്ന 19 ചങ്ങാതിമാരെ വിട്ട് മരണത്തിന്റെ വഴിയിലേക്ക് പോയത്.



അയോധ്യ കണ്ട് മടങ്ങവെയാണ് ആകാശത്തുവെച്ച്‌ ജയനെ മരണം തട്ടിയെടുത്തത്. സീറ്റില്‍ ഇരിക്കുന്നതിനിടെ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് തിരിച്ചറിഞ്ഞ കൂട്ടുകാർ എയർ ഹോസ്റ്റസിനെ വിവരമറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ സഹായസന്നദ്ധനായി ഉടൻ എത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു.



വിമാനം അടിയന്തരമായി ഭോപാല്‍ വിമാനത്താവളത്തില്‍ ഇറക്കി. അവിടത്തെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തില്‍ മൃതദേഹമെത്തിച്ചു. തുടർന്ന് മൈതാനപ്പള്ളിയിലെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടോടെയെത്തിച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. വൈകിട്ട് അരയസമാജത്തിന്റെ ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: ബേബി. മക്കള്‍: സന്ധ്യ, സന്ദീപ് (ഗള്‍ഫ്). മരുമക്കള്‍: ശൈലേഷ്, ഐശ്വര്യ.

Post a Comment

Previous Post Next Post
Join Our Whats App Group