Join News @ Iritty Whats App Group

വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്

വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്



കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group