Join News @ Iritty Whats App Group

കൈക്കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്; വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയത്തിൽ കൊലയെന്ന് മൊഴി

കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് ഹാജരാക്കിയത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റിൽ എറിഞ്ഞു കൊന്നത്. വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി. 



മരിച്ച കുട്ടിയുടെ അച്ഛൻറെ സഹോദരൻറെ മകളാണ് 12 വയസ്സുകാരി. മാതാപിതാക്കൾ ഇല്ലാത്ത കുട്ടിയുടെ, സംരക്ഷണം ഏറ്റെടുത്തിരുന്നത് മരിച്ച കുട്ടിയുടെ അച്ഛനാണ്. ശുചിമുറിയിൽ പോകാൻ എന്ന വ്യാജേനെ എഴുന്നേറ്റായിരുന്നു രാത്രി പന്ത്രണ്ടുകാരി കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. അതിനുശേഷം കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞു.12 വയസ്സുകാരി നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സഹായകമായത്. മൊഴികളിലെ പൊരുത്തക്കേടുകൾ പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടത്തും.

Post a Comment

Previous Post Next Post