Join News @ Iritty Whats App Group

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം


ചരിത്രവും സത്യവും ഒന്നും കത്രിക കൊണ്ട് ആര്‍ക്കും അറുത്തുമാറ്റാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്പുരാനിലെ ഖേദ പ്രകടനത്തില്‍ മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആരെങ്കിലും കത്രിക എടുത്തപ്പോള്‍ ക്ഷമ പറഞ്ഞത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ ചിന്തിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.



കലാകാരന്മാര്‍ക്ക് മാപ്പിരക്കേണ്ട അവസ്ഥ മലയാളം ആദ്യമായിട്ടാണ് കാണുന്നത്. സത്യം ഏത് കത്രികയെക്കാളും വലുതാണ്. കത്രിക വയ്ക്കുന്നതിന് മുന്‍പ് സിനിമ കാണുക എന്നുള്ളത് പ്രേക്ഷകന്റെ അവകാശമാണ്. ഒരു തവണ സിനിമയുടെ സെന്‍സറിങ് കഴിഞ്ഞതാണ്. വോളണ്ടറി സെന്‍സറിങ് എന്നാണ് പറയുന്നത്. അത് എന്തുതരം സെന്‍സറിങ് ആണെന്നും ബിനോയ് വിശ്വം ചോദിച്ചു.



ചരിത്രവും സത്യവും ഒന്നും കത്രിക കൊണ്ട് ആര്‍ക്കും അറുത്തുമാറ്റാന്‍ കഴിയില്ല. സത്യങ്ങളൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. അവരുടെ രാഷ്ട്രീയത്തിന്റെ നിറം എല്ലാം ഇന്ത്യയ്ക്ക് അറിയാം. സത്യം ഏത് കത്രികയെക്കാളും വലുതാണ്. ഇക്കാര്യത്തില്‍ മോഹന്‍ലാലുമായി ഒരു തര്‍ക്കത്തിനില്ല. കൈപിടിച്ച് തിരിക്കലാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.



വേദനകൊണ്ട് പലരും പറയും ഖേദിക്കുന്നു എന്നും അതില്‍ പങ്കില്ല എന്നും. ഒരു വലിയ കലാകാരനെ അതിലേക്ക് എത്തിക്കാന്‍ പാടില്ലായിരുന്നു. സംഘപരിവാര്‍ മോഹന്‍ലാലിന്റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. കലാകാരന്മാര്‍ക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇല്ലാത്ത നേരമുണ്ടാക്കിയാണ് സിനിമ കാണാന്‍ വന്നതെന്നും ബിനോയ് വിശ്വം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group