ഇരിട്ടി: ഡാം ബഫർ സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ എൻഒസി ആവശ്യപ്പെട്ട് ഫയലുകള്‍ മടക്കിത്തുടങ്ങിയതോടെ ജനം ആശങ്കയില്‍.സുരേഷ് ആദ്യ ബലിയാട്
പഴശി ഡാമില്‍ നിന്ന് റോഡ് മാർഗം 10 കിലോമീറ്റർ അകലെയുള്ള അളപ്രയിലെ മാവില വീട്ടില്‍ എം. സുരേഷ്കുമാറാണ് ഉത്തരവിലെ ആദ്യ ബലിയാട്. വീടിന്‍റെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ കഴിഞ്ഞ സുരേഷ് വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറുന്നതിന് വീട്ടു നമ്ബർ ലഭിക്കാനായി നവംബറിലാണ് പഞ്ചായത്തില്‍ അപേക്ഷ സമർപ്പിച്ചത്.
ഇപ്പോള്‍ ഇറിഗേഷൻ ഭൂമി കൈയേറിയില്ല എന്ന എൻഒസി വാങ്ങി വരാൻ ആവശ്യപ്പെട്ട് പഞ്ചായത്തി ലെ എല്‍എസ്ജിഡി വിഭാഗം ഫയല്‍ മടക്കിയിരുന്നു. സർവേയറെ വച്ച് ഭൂമി അളന്ന് എൻഒസിയുമായി സുരേഷ് എത്തിയപ്പോഴാണ് ഡിസംബർ 26 ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ എൻഒസി വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തില്‍നിന്ന് വീണ്ടും ഫയല്‍ മടക്കിയത്.
കൂലിത്തൊഴിലാളിയായ സുരേഷ് തന്‍റെ സമ്ബാദ്യമെല്ലാം ചേർത്ത് വാങ്ങിയ 20 സെന്‍റ് സ്ഥലത്ത് നിർമിച്ച വീടിനാണ് എൻഒസിക്കായി ഇനി എവിടെ പോകണം എന്നറിയാതെ ആശങ്കയില്‍ ആയിരിക്കുന്നത്. ഇനിയെന്ത് ചെയ്യണമെന്ന് ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്കു അറിയില്ല.
തറ കെട്ടിയ രണ്ട്
വീടുകളും കുരുക്കില്‍
പായം പഞ്ചായത്തിലെ പെരുവമ്ബറമ്ബിലും അളപ്രയിലുമാണ് തറയുടെ നിർമാണം പൂർത്തിയായ രണ്ട് വീടുകള്‍ക്ക് പെർമിറ്റ് ലഭിക്കാൻ എൻഒസി ആവശ്യപ്പെട്ട് പഞ്ചായത്തില്‍ നിന്ന് ഫയല്‍ മടക്കിയിരിക്കുന്നത്. അളപ്രയിയിലെ മഹേഷിനും പെരുവമ്ബറമ്ബിലെ മറ്റൊരു വ്യക്തിക്കുമാണ് ദുരവസ്ഥ. അഞ്ചും പത്തും സെന്‍റ് സ്ഥലമുള്ള സാധാരണക്കാരായ മനുഷ്യരുടെ വീടെന്ന സ്പ്നമാണ് ഇതോടെ അസ്തമിക്കുന്നത്.
ൺ
നഗരസഭയുടെ
പ്രപ്പോസലും തള്ളി
ഇരിട്ടി ടൗണില്‍ പദ്ധതി പ്രദേശത്തോട് ചേർന്ന് നഗരസഭ സമർപ്പിച്ച പ്രപ്പോസല്‍ ഉള്‍പ്പെടെ ഇറിഗേ ഷൻ പുതിയ ഉത്തരവിന്‍റെ പേരില്‍ മടക്കിയിരിക്കുകയാണ്. പടിയൂർ, പായം പഞ്ചായത്തുകളും ഇരിട്ടി നഗരസഭയുടെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് ബഫർ സോണില്‍ വരുന്നതും കൂടുതല്‍ ബാധിക്കപ്പെടുന്നതുമായ പ്രദേശം. പായം പഞ്ചായത്തിലെ പഴശി പദ്ധതിയോട് ചേർന്നുള്ള മള്‍ട്ടിപ്ലക്സ് കോംപ്ലക്സ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് എൻഒസി ലഭിക്കുമോ എന്നതും വലിയ ആശങ്കയ്ക്ക് കരണമായിരിക്കുകയാണ്.
Post a Comment