സൗദിയില്‍ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം
മദീന: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകരാണ് മരണപ്പെട്ടത്. ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. 20 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി.
Post a Comment