Join News @ Iritty Whats App Group

വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളില്‍ ഒന്ന് താമരശ്ശേരി, പരിശോധന കര്‍ശനമാക്കി; കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര



കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി സംഘങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര.



വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. ഇവിടെ വാഹന പരിശോധന ഉള്‍പ്പെടെ കർശനമാക്കി. ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊലപാതകത്തില്‍ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.




മുൻകാലങ്ങളെ അപേക്ഷിച്ച്‌ ലഹരി കേസുകളുടെ എണ്ണത്തില്‍ കാര്യമായ വർദ്ധനയുണ്ട്. വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. ഷിബിലയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിട്ടില്ല. വിദ്യാർത്ഥി സംഘർഷത്തില്‍ ഷഹബാസ് കൊല്ലപ്പെട്ട ദിവസമായിരുന്നു ഷിബിലയുടെ പരാതിയും എത്തിയത്. എന്നാല്‍ ഈ പരാതിയെക്കുറിച്ചോ സ്വീകരിച്ച നടപടികളെ കുറിച്ചോ സ്റ്റേഷനില്‍ ഹൗസ് ഓഫീസറെ പിആർഓ അറിയിച്ചില്ല. ഇക്കാരണത്താലാണ് പിആർഓ ചുമതലയുള്ള ഗ്രേഡ് എസ് ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തത് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.

Post a Comment

Previous Post Next Post