മലപ്പുറം: പ്രസംഗം നീണ്ടുപോയതിന് നിയമസഭയില്‍ ശാസന കിട്ടിയതിന് പിന്നാലെ സ്പീക്കര്‍ക്ക് പരോക്ഷമായി മറുപടി നല്‍കി കെ.ടി. ജലീല്‍ എം.എല്‍.എ. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയതെന്നും അതുകൊണ്ട് തന്നെ സ്വാഭാവിക മായും അല്‍പം 'ഉശിര്'' കൂടുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നാണ് സ്പീക്കറിനുള്ള മറുപടി. 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണം എന്നില്ല എന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വകാര്യ സര്‍വകലാശാല ബില്ലിലെ ചര്‍ച്ചയില്‍ കെ ടി ജലീല്‍ അധിക സമയമെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ ക്ഷുഭിതനായിരുന്നു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ചെയറിനോട് കാണിക്കേണ്ട മര്യാദ കാട്ടാതെ ധിക്കാരം കാട്ടിയെന്നുമായിരുന്നു ശകാരം.
Post a Comment