Join News @ Iritty Whats App Group

ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകം; ആശംസ പങ്കുവെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ദില്ലി: രാജ്യം ഹോളി ആഘോഷിക്കുന്ന ശുഭകരമായ വേളയില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി പറഞ്ഞു.



'നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ വേളയില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. സന്തോഷത്തിന്‍റെ ഈ ഉത്സവം ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം നല്‍കുന്നതാണ്. ഇത് ഇന്ത്യയുടെ വിലയേറിയ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകം കൂടിയാണ്. ഈ ശുഭകരമായ അവസരത്തില്‍ ഭാരതമാതാവിന്‍റെ മക്കളുടെ ജീവിതത്തില്‍ തുടര്‍ച്ചയായ പുരോഗതിയുടെയും സമൃദ്ധിയുടേയും സന്തോഷത്തിന്‍റെയും നിറങ്ങള്‍ നിറയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം' എന്ന് ദ്രൗപതി മുര്‍മു എക്സില്‍ കുറിച്ചു. 



കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ആശംസകള്‍ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post