Join News @ Iritty Whats App Group

ലൈംഗികാവയവത്തില്‍ നട്ട് കുടുങ്ങി മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ; രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും എടുക്കാന്‍ പറ്റാതായതോടെആശപത്രിയിലെത്തി യുവാവ്: ഡോക്ടര്‍മാരും കൈവിട്ട കേസില്‍ തുണയായത് ഫയര്‍ഫോഴ്‌സ്,മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതർ ഒപ്പിച്ച പണിയെന്ന് യുവാവ്



കാസര്‍കോട്: ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഡോക്ടര്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതെ വന്നതോടെയാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം പരിശ്രമിച്ചിട്ടാണ് നട്ട് ഊരിയെടുത്തത്. രണ്ട് ദിവസം മുമ്പാണ് 46കാരനായ യുവാവിന്റെ ലൈംഗിക അവയവത്തില്‍ നട്ട് കുടുങ്ങിയത്.



കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ലൈംഗികാവയവത്തില്‍ കുടുങ്ങിയത്. രണ്ട് ദിവസമായി സ്വയം ഊരാനുള്ള ശ്രമങ്ങള്‍ എല്ലാം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാള്‍ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.



നട്ട് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ, അവിടുത്തെ ഡോക്ടര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ അര്‍ധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്. കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്.



ലൈംഗികാവയവത്തില്‍ നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

Post a Comment

Previous Post Next Post