എസ്എസ്എല്‍സി പരീക്ഷയില്‍ ക്രമക്കേട് എന്ന് പരാതി: ഡ്യൂട്ടിയില്ലാത്ത അധ്യാപകരും കുട്ടികളെ സഹായിക്കാന്‍ സ്‌കൂളിലെത്തുന്നു
കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് എന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാന്‍ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്‌കൂളില്‍ എത്തുന്നു. കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. A+ കുറയാന്‍ സാധ്യതയെന്ന് ഗ്രൂപ്പില്‍ മെസേജ് വന്നിട്ടുണ്ട്. പരാതിക്ക് പിന്നാലെ സ്‌കൂളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. ക്രമക്കേട് നടന്നതില്‍ അന്വേഷം ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഡിഡിഇ പോലീസ് ഇന്റലിജന്‍സ് പരിശോധനയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Post a Comment