ദില്ലി: മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ എം.കെ.സ്റ്റാലിന്‍റെ പോരാട്ടത്തിന് സിപിഎം പിന്തുണ ; ചെന്നൈ സമ്മേളനത്തിൽ പങ്കെടുക്കാൻ പിണറായി വിജയന്, പാർട്ടി കേന്ദ്ര നേതൃത്വം അനുമതി നൽകി. മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥനെങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്‍റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രം ആകണമെന്ന പിണറായി വിജയന്‍റെ പ്രസ്താവന,പിബി നിലപാടെന്ന് വ്യക്തമാക്കിയ കേന്ദ്ര നേതൃത്വം, ഈ മാസം 22ന് ചെന്നൈയിൽ ഡിഎംകെ സംഘടിപ്പിക്കുന്ന യോഗത്തിൽ കേരള മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കി.
പാർട്ടി ദേശീയ നേതാക്കളെ ക്ഷണിച്ചിട്ട്ടില്ലാത്തതിനാൽ കേരള ഘടകത്തിനു തീരുമാനം എടുക്കാം. 22 ന് ദില്ലിയിൽ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പിണറായി തീരുമാനിച്ചാൽ മുതിർന്ന മന്ത്രിയെയോ നേതാവിനെയോ ചെന്നൈയിലേക്ക് അയക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.സ്റ്റാലിന്‍റെ ഇടപെടൽ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കം എന്ന വിലയിരുത്തലിൽ ആണ് AICC. യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്‌ഡിയും ഡി കെ ശിവകുമാരും ഹൈക്കമാൻഡ് തീരുമാനം കാക്കുകയാണ്.
ബിഹാർ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോൺഗ്രസ്സ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയർത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകുംഎഐസിസി തീരുമാനം എന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം തമിഴ്നാട് പിസിസി സ്റ്റാലിനൊപ്പം തന്നെയെന്ന് വ്യക്തമാക്കി.
Post a Comment