ഇരിട്ടി : വീട്ടിൽ സൂക്ഷിച്ച
ലൈസൻസില്ലാത്ത നാടൻ തോക്കും
തിരകളുമായി വള്ളിത്തോട് സ്വദേശിയെ
ഇരിട്ടി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു.
പായം പഞ്ചായത്തിലെ നിരങ്ങൻ ചിറ്റയിൽ
കല്ലൂരാൻ ഹൗസിൽ കെ.ജോസഫ് (57)
ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച
രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ
തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിയോടെ
ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീൻ
നേതൃത്വത്തിൽ ജോസഫിന്റെ വീട്ടിൽ
നടത്തിയ പരിശോധനയിലാണ്
ലൈസൻസില്ലാത്ത നാടൻ തോക്കും ഒൻപത്
തിരകളും പിടികൂടുന്നത്.
കഴിഞ്ഞയാഴ്ച ആറളം ഫാമിൽ നിന്നും
നാടൻ തോക്ക് ഉപേക്ഷിച്ച നിലയിൽ
കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം
നടന്നുവരുന്നതിനിടെയാണ് വീടിനുള്ളിൽ
സൂക്ഷിച്ച നിലയിൽ വള്ളിത്തോട് നിന്നും
തോക്കും തിരകളും കണ്ടെത്തുന്നത്. തോക്ക്
നായാട്ടിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന്
പരിശോധിച്ചുവരികയാണെന്ന് പോലീസ്
അറിയിച്ചു. ജോസഫിനെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment