ന്യൂഡല്‍ഹി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എം പി നാളെ ഇ ഡിക്ക് മുമ്പില്‍ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി ഇന്നലെ വീണ്ടും കെ രാധാകൃഷ്ണന് സമന്‍സ് നല്‍കിയിരുന്നു.ഇ ഡിയുടെ ഡല്‍ഹി ഓഫീസില്‍ നാളെ വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമന്‍സിലെ നിര്‍ദേശം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിരുന്നെങ്കിലും കെ രാധാകൃഷ്ണന്‍ എത്തിയിരുന്നില്ല.പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനല്‍കിയിരുന്നു. ഇഡി അന്വേഷണത്തില്‍ ഭയമില്ലെന്നും കെ രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സമന്‍സിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നായിരുന്നു കെ രാധാകൃഷ്ണന്റെ വിമര്‍ശനം. മൊഴിയെടുക്കാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ ഏത് കേസെന്നില്ല. വ്യക്തിപരമായ സ്വത്തിന്റെ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചതായും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞിരുന്നു.
Post a Comment