Join News @ Iritty Whats App Group

വയറ് വേദന ആസഹനീയം, ആശുപത്രിയിൽ പോയിട്ടും കുറവില്ല, ഒടുവിൽ യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ; യുവാവ് വീണ്ടും ആശുപത്രിയില്‍


ആസഹനീയമായ വയറ് വേദന മൂലം യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്ത യുവാവ് ആശുപത്രിയില്‍. വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു ആണ് 11 തുന്നലുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ആഴ്ചകളോളം ഡോക്ടർമാരുടെ അടുത്ത് ചികിത്സയ്ക്ക് പോയിട്ടും വയറ് വേദന മാറാത്തതിനെ തുടർന്നാണ് ഇയാൾ യൂട്യൂബ് നോക്കി സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ ചെയ്തത്.



ഉത്തർപ്രദേശിലെ സുൻരാഖിലാണ് സംഭവം. വയറ് വേദന അസഹനീയമായതിനെ തുടർന്നാണ് വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു യൂട്യൂബ് നോക്കി സ്വയം വയറിന് ശസ്ത്രക്രിയ ചെയ്തത്. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 11 തുന്നലുകളാണ് മുറിവിൽ ഉള്ളത്. വേദന സഹിക്കാന്‍ പറ്റാതായപ്പോൾ രാജാ ബാബു വയറ്റില്‍ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെ എന്ന് യൂട്യൂബില്‍ തിരയുകയായിരുന്നു.



പിന്നീട് ഇയാൾ മെഡിക്കല്‍ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സര്‍ജിക്കല്‍ ബ്ലേഡും അനസ്തീഷ്യയ്ക്കുള്ള മരുന്നും സൂചികളും തുന്നാന്നുള്ള നൂലുകളും വാങ്ങി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബാബു ശസ്ത്രക്രിയ സ്വയം ശശ്ത്രക്രിയ ചെയ്തത്. ആദ്യം സ്വയം മരവിപ്പിനുള്ള ഇന്‍ഷക്ഷന്‍ എടുത്തിരുന്നതിനാല്‍ രാജാ ബാബുവിന് വേദന തോന്നിയില്ല. പിന്നാലെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഇയാൾ വയറ് കീറി പിന്നീട് അത് തുന്നിക്കൂട്ടി. അനസ്തേഷ്യയുടെ വീര്യം കുറഞ്ഞതോടെ രാജാ ബാബുവിന് വേദന സഹിക്കാന്‍ കഴിയാതെയായി. പിന്നാലെ ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.



मथुरा में इंटरनेट पर वीडियो देखकर युवक ने खुद का ऑपरेशन किया: दर्द से परेशान था; पेट चीरने के बाद हाथ डालकर देखा, फिर सिल दिया #Uttarpradesh #Mathurahttps://t.co/8Z7ubnc2Il pic.twitter.com/JrUMCkGuni

— Dainik Bhaskar (@DainikBhaskar) March 20, 2025



അതേസമയം 18 വര്‍ഷം മുമ്പ് രാജാ ബാബുവിന് അപ്പെന്‍ഡിക്സിന്‍റെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നതായി ബാബുവിന്റെ ബന്ധു പറഞ്ഞു. രാജാ ബാബുവിന്‍റെ നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് ഇയാളെ ജില്ലാ ജോയിന്‍റെ ഹോസ്പിറ്റലില്‍ എത്തിച്ചത്. പിന്നീട് അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബാബുവിന്റെ നില ഗുരുതരമായതിനാൽ ആഗ്ര എസ്എന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇയാളുടെ രോഗം എന്താണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഈ സംഭവം ബാബുവിനെ തളര്‍ത്തിയിരുന്നതായും രാജാ ബാബുവിന്‍റെ ബന്ധു പറഞ്ഞു.

Post a Comment

Previous Post Next Post