തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഉപരോധം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി. നൂറു കണക്കിന് പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശമാര്‍ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്നത്.
രാവിലെ തുടങ്ങുന്ന ഉപരോധ സമരത്തെ നേരിടാന്‍ പോലീസ് നൂറുകണക്കിന് പോലീസുകാരെയാണ് സെക്രട്ടേറിയേറ്റ് പരിസരത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. പ്രധാന ഗെറ്റില്‍ എല്ലാം കനത്ത സുരക്ഷയൊരുക്കിയ പോലീസ് സെക്രട്ടറിയേറ്റ് പരിസരം അടച്ചു പൂട്ടി. നൂറ് കണക്കിന് പൊലീസുകാരെയും വിന്യസിപ്പിച്ചിട്ടുണ്ട്. ആശമാരുടെ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും ഉപരോധത്തില്‍ പങ്കാളികളാകാന്‍ എത്തും. 36 ദിവസമായിട്ടും ഒത്തുതീര്‍പ്പാക്കാന്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് സെക്രട്ടേറിയേറ്റ് ഉപരോധത്തിലേക്ക് കടന്നത്.
ഇന്ന് വിവിധ ജില്ലകളില്‍ ആശവര്‍ക്കര്‍മാര്‍ക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചുള്ള് തട്ടിക്കൂട്ട് പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം തങ്ങളെപ്പോലെയുള്ള ഈര്‍ക്കില്‍ സംഘടനകളുടെ സമരത്തില്‍ എന്തിനാണ് സര്‍ക്കാര്‍ പേടിക്കുന്നതെന്ന് ആശാമാര്‍ ചോദിച്ചു.
Ads by Google
Post a Comment