മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പി വി അന്‍വറിന് ആശ്വാസം.
നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. അന്‍വറിനെതിരായ ആരോപണത്തില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നും കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങള്‍ ബോധ്യപ്പെട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു..
പി വി അന്‍വറിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്ന് പിവി അന്‍വര്‍ എംഎല്‍എ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി.
സ്വര്‍ണ്ണക്കടത്തും കൊലപാതകവും ഉള്‍പ്പടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തിയത് എന്നായിരുന്നു അന്‍വര്‍ നല്‍കിയിരുന്ന മറുപടി. എന്നാല്‍ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമുള്ള അവകാശങ്ങളുടെ ലംഘനം എന്നായിരുന്നു ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
Post a Comment