Join News @ Iritty Whats App Group

കണ്ണൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്: പള്ളിക്കുന്ന് സ്വദേശിയുടെ പരാതിയില്‍ കേസെടുത്തു

കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.



പള്ളിക്കുന്ന് ഇടച്ചേരി റോഡിലെ വിവിധ് മാര്‍ക്കറ്റിംഗ് കമ്പനിക്ക് സമീപത്തെ തടത്തില്‍ വീട്ടില്‍ കപില്‍ നമ്പ്യാരുടെ (45) പരാതിയിലാണ് കേസ്.



കൂത്തുപറമ്പ് മൂര്യാട് വലിയ വെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂതനന്‍, സുരേഷ്, ജിഷ്ണു, ഷാജന്‍, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണ് കേസെടുത്തത്. 



2022 ഡിസംബര്‍ മാസത്തില്‍ സ്‌കൈ വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപ കൈപ്പറ്റി.



1000 രൂപ ഡെപ്പോസിറ്റ് അഡ്മിഷനായും വാങ്ങി. സ്ഥാപനത്തില്‍ ഓപ്പറേഷന്‍ മാനേജരായി പ്രവര്‍ത്തിച്ച കാലയളവില്‍ കപില്‍ നമ്പ്യാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും പരാതിയുണ്ട്.

Post a Comment

Previous Post Next Post