Join News @ Iritty Whats App Group

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ


റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടതോടെ ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക.



സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കും. 



ഗൾഫ് രാജ്യങ്ങളിലെമ്പാടും മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകൾ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group