Join News @ Iritty Whats App Group

ഫൈജാസിൻ്റെ വേർപാട് : നാടിന് നഷ്ടമായത് നല്ലൊരു കലാകാരനെ

ഇരിട്ടി: കഴിഞ്ഞ ദിവസം പുന്നാട് വെച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മരണപ്പെട്ട ഉളിയിൽ ചിറമ്മൽ ഹൗസിൽ കെ.ടി. ഫൈജസിൻ്റെ അകാല വേർപാടിൽ നാടിന് നഷ്ടമായത് മാപ്പിള പാട്ട് കലാരംഗത്ത് വളർന്നു വരുന്ന നല്ലൊരു ഗായകനായ കലാപ്രതിഭയെ...



മാപ്പിള പാട്ട് ഗായകൻ എന്ന നിലയിൽ ജില്ലയിലാകെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഫൈജാസ്.



ചാനൽ കോമഡി പരിപാടികളിലും മറ്റും പങ്കെടുത്ത് ശ്രദ്ധേയനായ ഫൈജസ് നാട്ടിലും വിദേശത്തും ഒട്ടേറേ സദസ്സുകളിൽ പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 



ശനിയാഴ്ച്ച രാത്രി ഉളിക്കലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കാറിൽ സ്വദേശമായ ഉളിയിലേക്ക് തിരിച്ചുവരവെ ആണ് രാത്രി 12 മണിയോടെ പുന്നാട് വെച്ച് ചക്കരക്കല്ലിൽ നിന്നും കീഴൂർക്കുന്നിലേക്ക് വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് മരണപ്പെടുന്നത്. 



ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഉച്ചയോടെ ഉളിയിൽ എത്തിച്ച മൃതദേഹം ടൗൺ ജുമാ മസ്ജിദിലും കാരക്കുന്നിലെ വീട്ടിലും മജ്ലിസ് ജുമാമസ്ജിദിലും പൊതുദർശനത്തിന് വെച്ചു. 



സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കി നാളുകളാണ് അന്ത്യാ ജ്ഞലിയർപ്പിക്കാനെത്തിയത്. 



സണ്ണി ജോസഫ് എം എൽഎ ,ഇരിട്ടിനഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി, കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, അബ്ദുൾ കരിംചേലേരി, ചന്ദ്രൻ തില്ലങ്കേരി, ബെന്നി തോമസ്, ഇബ്രാഹിം മുണ്ടേരി, ഒമ്പാൻ ഹംസ, പി.എ. നസീർ , വി.മോഹനൻ, റിയാസ് നാലകത്ത്, എം.കെ. യൂനസ് , ടി.കെ. മുഹമ്മദലി, കെ . അബ്ദുൾ റഷീദ്, ഷാജഹാൻ മിസ്ബാഹി തുടങ്ങി സമൂഹത്തിലെ നിരവധി പേർ അന്ത്യാജ്ഞലിയർപ്പിക്കാനെത്തി. 



പിന്നീട് വൻ ജനാവ ലിയുടെ സാന്നിധ്യ ത്തിൽ ഉളിയിൽ പഴയ പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

Post a Comment

Previous Post Next Post