Join News @ Iritty Whats App Group

ഓടയില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി ; പത്തു മണിക്കൂര്‍ നീണ്ട തെരച്ചിലിന് അന്ത്യം


കോഴിക്കോട്: കോവൂരില്‍ ഓടയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് കളത്തില്‍ പൊയില്‍ ശശിയാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രി ഇയാള്‍ കാല്‍വഴുതി ഓടയില്‍ വീണത്. പത്തു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാഴിയില്‍ റോഡിന് സമീപത്തെ ഓടയില്‍ വീഴുകയായിരുന്നു. രണ്ടാം ദിവസമാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്.



കനാലില്‍ റോഡരികിലായിട്ടായിരുന്നു മൃതദേഹം രാവിലെ കണ്ടെത്തിയത്്. ഇന്നലെ രാത്രി എട്ടരയോടെ കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ആദ്യം നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചില്‍ നടത്തിയിട്ടും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ രണ്ടുമണിവരെ തെരച്ചില്‍ നടത്തിയിരുന്നു.



കോവൂര്‍ മെഡിക്കല്‍ കോളേജ്, ചേവരമ്പലം തുടങ്ങിയ പ്രദേശത്തെ വെള്ളം മാമ്പുഴയില്‍ ചെന്നു ചേരുന്ന ഓടയിലേക്കാണ് ശശി വീണത്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. ഓടയുടെ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സുരക്ഷാ സംവിധാനമിശല്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് ഒടുവില്‍ മൃതദേഹം കണ്ടെത്തിയത്്.

Post a Comment

Previous Post Next Post