Join News @ Iritty Whats App Group

ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടികളടക്കം മൂന്ന് മരണം

ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടികളടക്കം മൂന്ന് മരണം



മസ്‌കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികൾ അപകടസ്ഥലത്തും സഹ്​ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group