കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്‌നേഹിത ജൻഡർ ഹെല്പ് ഡസ്‌കിന്റെ സേവനം ഇനി ജില്ലയിലെ ഡിവൈ.എസ്.പി, എ.സി പി ഓഫീസുകളിലും ലഭിക്കും.അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിനാണ് പൊലീസ് സ്റ്റേഷനുകളില്‍ സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്.
കുടുംബശ്രീ സംസ്ഥാന മിഷന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിലാണ് സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നത്. പരിചയ സമ്ബന്നരായ കമ്മ്യൂണിറ്റി കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് സ്റ്റേഷനുകളില്‍ സേവനം ലഭ്യമാക്കുന്നത്.
സഹായിക്കാൻ സ്നേഹിതയുടെ കൗണ്‍സിലർ റെഡി
കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്ബ്, എ സി പി ഓഫീസുകള്‍
പേരാവൂർ, ഇരിട്ടി, തളിപ്പറമ്ബ്, പയ്യന്നൂർ ഡിവൈ.എസ്.പി ഓഫീസുകള്‍
എ.സി പി, ഡിവൈ.എസ്.പി ഓഫീസുകള്‍ക്ക് കീഴിലെ പൊലീസ് സ്റ്റേഷനുകളില്‍.
ദൗത്യം ഇങ്ങനെ
പരാതിക്കാർക്ക് മാനസിക പിന്തുണ
കൗണ്‍സിലിംഗ് സേവനം
താല്‍ക്കാലിക ഷെല്‍ട്ടറിംഗ്
പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം
കൗണ്‍സിലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരത്തിന് പൊലീസിനെ സഹായിക്കുക,
സ്‌നേഹിതാ ഹെല്പ് ഡസ്‌ക് ഏഴാം വർഷത്തില്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കാനും ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണകള്‍ നല്‍കാനും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തരസഹായവും പിന്തുണയും തത്കാലിക അഭയവും നല്‍കുന്നതുമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 2017 ഡിസംബർ 16ന് സ്‌നേഹിത ജൻഡർ ഹെല്പ് ഡസ്‌ക് കണ്ണൂർ മുണ്ടയാട് പള്ളിപ്രത്ത് പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹിതാ ജൻഡർ ഹെല്പ് ഡസ്‌ക്കില്‍ കൗണ്‍സിലിംഗ് ടെലി കൗണ്‍സിലിംഗ് സേവനം ലഭ്യമാണ്.
കേസുകള്‍ 3037
കൗണ്‍സിലിംഗ് 1742
താല്‍ക്കാലിക അഭയം 687
വിളിക്കു: 0497 2721817, 1800 4250717
Post a Comment