Join News @ Iritty Whats App Group

ആഗ്രഹിച്ചതുപോലെ ബഹിരാകാശത്ത് നിന്നും ഭൂമിയില്‍ ; പക്ഷേ, സുനിത വില്യംസിനും ബച്ച് വില്‍മോറിനും ഇനി നേരിടാനുള്ളത് വലിയ വെല്ലുവിളി,സാധാരണ നിലയിലാകാന്‍ വേണ്ടത് ഒന്നര വര്‍ഷത്തോളം




ആഗ്രഹിച്ചതുപോലെ ഭൂമിയില്‍ മടങ്ങിയെത്തി. പക്ഷേ, സുനിത വില്യംസിനും ബച്ച് വില്‍മോറിനും ഇനി നേരിടാനുള്ളത് വലിയ വെല്ലുവിളി. നാമമാത്ര മായ ഗുരുത്വാകര്‍ഷണമുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ് അവര്‍ 288 ദിവസം കഴിഞ്ഞത്. അതു തന്നെയാണു വെല്ലുവിളികള്‍ക്കും കാരണം. ഇരുവരുടെയും പേശികളുടെ ഭാരം പാതിയോളം കുറയാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല



അസ്ഥികളുടെ സാന്ദ്രതയും കുറയും. അവ സാധാരണ നിലയിലാകാന്‍ വേണ്ടത് ഒന്നര വര്‍ഷത്തോളം. ഇന്നലെ ഫ്‌ളോറിഡ തീരത്തിറങ്ങിയ അവരെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇനി ഏതാനും ആഴ്ചകളോളം ഇരുവര്‍ക്കും സ്വന്തമായി നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അവരുടെ ശരീര ഘടനയില്‍ പോലും നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഇരുവര്‍ക്കും അല്‍പം ഉയരവുംവച്ചു.




അവര്‍ പഴയ ആകൃതിയിലേക്ക് മടങ്ങാന്‍ ആറ് ആഴ്ച വരെ സമയം ആവശ്യമാണെന്ന് പള്‍മോണോളജിസ്റ്റായ ഡോ. വിനയ്ഗുപ്ത പറഞ്ഞു. ആരോഗ്യം വീണ്ടെടുക്കാന്‍ വ്യായാമവും പോഷകാഹാരവുമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഐ.എസ്.എസിലെ പരിമിതികളുള്ള ജീവിതം കാഴ്ച വൈകല്യം, ചര്‍മ്മ പ്രശ്‌നങ്ങള്‍, രക്തം കട്ടപിടിക്കല്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കാമെന്ന് ബ്രിട്ടീഷ് ബഹിരാകാശയാത്രികന്‍ ടിം പീക്ക് പറഞ്ഞു.



ഹൃദയാരോഗ്യം

കുറഞ്ഞ ഗുരുത്വാകര്‍ഷണം പേശികളെയും അസ്ഥികളെയും മാത്രമല്ല, ഹൃദയാരോഗ്യത്തെയും ബാധിക്കും. ഭൂമിയില്‍നില്‍ക്കുന്ന ഒരു വ്യക്തിയുടെ കാലിലേക്ക് രക്തമെത്തിക്കാന്‍ ഹൃദയത്തിനു കാര്യമായി പണിപ്പെടേണ്ടിവരില്ല. എന്നാല്‍, തലച്ചോറില്‍ രക്തം എത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരും. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ രക്തയോട്ടം ശരീരത്തിന്റെ കണക്ക് തെറ്റിക്കും.



തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിര്‍ത്താന്‍ കാര്‍ഡിയോവാസ്‌കുലാര്‍ സിസ്റ്റം കഠിനമായി പ്രവര്‍ത്തിക്കേണ്ടതില്ല. ഇത് രക്തത്തിന്റെ അളവ് കുറയുന്നതിനും ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവര്‍ത്തനം കുറയ്ക്കുന്നതിനും കാരണമാകും.

തീവ്രമായ അണുവികിരണം

സുനിതയും വില്‍മോറും 288 ദിവസം നീണ്ട ഐ.എസ്.എസ്. ദൗത്യത്തിനിടെ കടുത്ത ബഹിരാകാശ വികിരണത്തിന് വിധേയരായിട്ടുണ്ടാകും. ഭൂമിയില്‍ ഒരു വര്‍ഷം മനുഷ്യശരീരത്തില്‍ ഏല്‍ക്കുന്ന വികിരണം ഒരാഴ്ചയ്ക്കുള്ളില്‍ ഐ.എസ്.എസില്‍ നേരിടേണ്ടിവരും. ഇത് കാന്‍സര്‍, കേന്ദ്ര നാഡീവ്യവസ്ഥ യുടെ കേടുപാടുകള്‍, അസ്ഥികളുടെ നഷ്ടം, ചില കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. കട്ടപിടിക്കാ നുള്ള സാധ്യത കൂടും.



ചര്‍മ്മ രോഗങ്ങള്‍

ഐ.എസ്.എസില്‍ ആറുമാസം ചെലവഴിക്കുന്നത് ചര്‍മ്മത്തില്‍ നാശം വിതയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുറഞ്ഞ ഗുരുത്വാകര്‍ഷണം ചര്‍മ്മ ത്തിന്റെ വളരാനും നന്നാക്കാനുമുള്ള കഴിവിനെ ബാധിക്കും. ബഹിരാകാശത്ത് ചര്‍മ്മത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് നാസ പറയുന്നു.



കാഴ്ചശക്തി കുറയും

കുറഞ്ഞ ഗുരുത്വാകര്‍ഷണം ദീര്‍ഘകാല ഐ.എസ്.എസ്. ദൗത്യങ്ങളില്‍ ബഹിരാകാശയാത്രികരുടെ കാഴ്ചശക്തിയെ തകരാറിലാക്കും. ഇത് ചിലപ്പോള്‍ സ്‌പേസ്-അസോസിയേറ്റഡ് ന്യൂറോ-ഒക്യുലര്‍ സിന്‍ഡ്രോമിലേക്ക് (സാന്‍സ്) നയിക്കും. നാസയുടെ അഭിപ്രായത്തില്‍, ഗുരുത്വാകര്‍ഷ ണത്തിന്റെ അഭാവം കാരണം ശാരീരിക ദ്രാവകങ്ങള്‍ തലയിലേക്ക് മാറുന്നതില്‍നിന്നാണ് സാന്‍സ് ഉണ്ടാകുന്നത്.



ബഹിരാകാശയാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തിയാല്‍ അവരുടെ കണ്ണുകള്‍ സാധാരണ നിലയിലേക്ക് മടങ്ങും. സുനിതയും വില്‍മോറും ഐ.എസ്എസി ല്‍ ഒമ്പത് മാസത്തിലധികം ചെലവഴിച്ചു, ഇത് ഒരു സാധാരണ ദീര്‍ഘകാല ദൗത്യത്തേക്കാള്‍ വളരെ കൂടുതലാണ്. ഇതിനര്‍ത്ഥം അവര്‍ അനുഭവിച്ചതും ഇപ്പോള്‍ വീണ്ടെടുക്കേണ്ടതുമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ശരാശരി ബഹിരാകാശയാത്രികരേക്കാള്‍ കഠിനമായിരിക്കും എന്നാണ്.

Post a Comment

Previous Post Next Post
Join Our Whats App Group