മട്ടന്നൂർ: അമിത വേഗത്തില്‍ വന്ന സ്കൂട്ടർ പിക്കപ്പ് വാനിന്റെ പിന്നില്‍ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസില്‍ ടി കെ അബ്ദുല്‍ റസാഖിന്റെയും സലീനയുടെയും മകൻ കെ.ടി റസല്‍ (19) ആണ് മരിച്ചത്.
ചാലോടിനടുത്ത് മുട്ടന്നൂർ കോണ്‍കോഡ് കോളേജിലെ ഒന്നാം വർഷം ഡിഗ്രി വിദ്യാർഥിയാണ്.
വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ പനയത്താം പറമ്ബിനടുത്ത് മത്തിപ്പാറയില്‍ വെച്ചായിരുന്നു അപകടം. കോളേജിലേക്ക് പോകുന്നതിനിടെ അമിത വേഗത്തില്‍ പോയ സ്കൂട്ടർ പിക്കപ്പ് വാനിന്റെ പിന്നില്‍ ഇയിടിക്കുകയായിരുന്നു.കണ്ണൂർ കിംസില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ മരണമടഞ്ഞത്. സഹോദരൻ: റയാൻ (വട്ടിപ്രം യു പി സ്കൂ ള്‍ വിദ്യാർത്ഥി ) മാധ്യമപ്രവർത്തകനും കോണ്‍ഗ്രസ് എസ് ജില്ലാ ട്രഷററുമായ ടി കെ എ ഖാദറിന്റെ സഹോദര പുത്രനാണ്. കബടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മട്ടന്നൂർ പാലോട്ട് പള്ളി കബർസ്ഥാനില്‍ നടക്കും.
Post a Comment