Join News @ Iritty Whats App Group

വാര്‍ഷിക പരീക്ഷയുടെ അവസാനദിനം അലമ്പ് അനുവദിക്കില്ല; വാഹനങ്ങളിലുള്ള പ്രകടനം തടയണം; ആവശ്യമെങ്കില്‍ പൊലീസിനെ വിളിക്കാം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളിലെ വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘര്‍ഷം ഉണ്ടാകുന്ന തരത്തിലുള്ള ആഘോഷപരിപാടികള്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.



ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം ഉണ്ടാക്കണം. കുട്ടികള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന വഴികള്‍ തടയണം. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Post a Comment

Previous Post Next Post