Join News @ Iritty Whats App Group

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ.ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ആനകളുടെ സര്‍വ്വേ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.



ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമെന്ന് തോന്നുന്നതായി സുപ്രീംകോടതി.നായക്ക് എതിരായ ക്രൂരതയില്‍ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ല.

Post a Comment

Previous Post Next Post