Join News @ Iritty Whats App Group

ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ നോക്കിയത് 90.45 ഗ്രാം എം.ഡി.എം.എ.; അനില രവീന്ദ്രന്‍ മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി

കൊല്ലം: ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് 90.45 ഗ്രാം എം.ഡി.എം.എ. കടത്തിയ കേസില്‍ പിടിയിലായ അനില രവീന്ദ്രന്‍ മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണിയെന്നു പോലീസ്. അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്ക്കു താമസിക്കുന്ന അനിലയെ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പോലീസും ചേര്‍ന്നാണ് പിടികൂടിയത്. നീണ്ടകര പാലത്തിനു സമീപം ഇവരുടെ കാര്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും മുന്നോട്ടുപോവുകയായിരുന്നു.



പിന്തുടര്‍ന്ന പോലീസ് വാഹനം തടഞ്ഞു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച മൂന്നു ലക്ഷത്തോളം വിലവരുന്ന എം.ഡി.എം.എ. കണ്ടെത്തി. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 40.45 ഗ്രാം എം.ഡി.എം.എയാണ് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.



നഗരത്തിലേക്കു വന്‍തോതില്‍ ലഹരി മരുന്ന് എത്തുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് രഹസ്യവിവരം ലഭിച്ചിരുന്നു. ബംഗളൂരില്‍നിന്ന് എം.ഡി.എം.എ. എത്തിച്ചത് കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാനെന്നാണു സൂചന. വിദ്യാര്‍ഥികളെയടക്കം ലക്ഷ്യമിട്ടു ലഹരിമരുന്നു കച്ചവടം നടത്തുന്ന ഇയാളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.



കൊച്ചിയില്‍ നോട്ടപ്പുള്ളിയായതോടെയാണ് അനില കൊല്ലത്തേക്ക് കച്ചവടം മാറ്റിയത്. 2021 നവംബറിലാണ് എറണാകുളം കാക്കനാട്ടെ ഡി.ഡി മിസ്റ്റി ഹില്‍ എന്ന അപ്പാര്‍ട്ട്‌മെന്റിലെ റെയ്ഡില്‍ ആദ്യമായി അനില അറസ്റ്റിലാവുന്നത്. എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഹാഷിഷും എല്‍.സി.ഡി. സ്റ്റാമ്പും അടക്കമുള്ള മയക്കുമരുന്നുകളാണ് ഇവരില്‍നിന്ന് പിടികൂടിയത്. അനിലയ്‌ക്കൊപ്പം മയക്കുമരുന്നുമായി ഐ.ടി. കമ്പനി മാനേജരടക്കം ഏഴുപേരാണ് പിടിയിലായത്.



യുവാക്കള്‍ക്കും ഐ.ടി. പ്രെഫഷണലുകള്‍ക്കും മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തെയാണ് അന്ന് ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. ത്യക്കാക്കര മില്ലുംപടിയില്‍ ഫïാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം.



കൊല്ലം സ്വദേശി ജിഹാജ് ബഷീര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി എര്‍ലിന്‍ ബേബി എന്നിവര്‍ ചേര്‍ന്ന മാഫിയാ സംഘമാണ് അന്ന് അറസ്റ്റിലായത്.
എന്നാല്‍ തന്റെ പക്കല്‍നിന്നു മയക്കുമരുന്നു പിടിച്ചില്ലെന്നും തനിക്കൊപ്പം ഉണ്ടായിരുന്നവരാണ് മയക്കുമരുന്ന് കൈവശം വച്ചതെന്നുമാണ് ജാമ്യം കിട്ടാനായി അനില ഹൈക്കോടതിയില്‍ പറഞ്ഞത്. വിവാഹിതയാണെന്നും കൊച്ചു കുട്ടിയുടെ അമ്മയാണെന്നും പറഞ്ഞു. ഇതെല്ലാം പരിഗണിച്ച്് ഹൈക്കോടതി അന്ന് ജാമ്യം അനുവദിച്ചു. എന്നാല്‍ പുറത്തിറങ്ങിയ ശേഷവും മയക്കുമരുന്ന് കച്ചവടം തുടരുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post