ലഖ്‌നൗ: ഞായറാഴ്ച ആരംഭിക്കുന്ന 9 ദിവസത്തെ ചൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് യു പി ആരാധാനാലയങ്ങളുടെ 500 മീറ്ററിനുള്ളില്‍ മാംസ വില്‍പ്പന നിരോധിച്ചു. എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാനും നിര്‍ദേശിച്ചു.ഏപ്രില്‍ 6 ന് ആഘോഷിക്കുന്ന രാമനവമിക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം മാംസ വില്‍പ്പനയ്ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.
അനധികൃത അറവുശാലകള്‍ ഉടന്‍ അടച്ചുപൂട്ടാനും ക്ഷേത്രങ്ങള്‍ക്ക് സമീപം മാംസ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനും ഉത്തര്‍പ്രദേശ് നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജത് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും പോലീസ് കമ്മീഷണര്‍മാര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
Post a Comment