ന്യൂഡല്‍ഹി: മ്യാന്‍മറിലുണ്ടായ വന്‍ ഭൂചലനത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍്ട്ട്. കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നതായും കെട്ടിടങ്ങള്‍ കുലുങ്ങിവിറയ്ക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങിയോടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ുവന്നു. പ്രഭവകേന്ദ്രമായ മ്യാന്‍മറിനെ കൂടാതെ തായ്‌ലന്റ്, ചൈന, ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
മധ്യ മ്യാന്‍മറാണ് പ്രഭവകേന്ദ്രം. 7.7 തീവ്രതയുള്ള ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനവും വടക്കന്‍ ബാങ്കോക്കിലും തെക്കുപടിഞ്ഞാറന്‍ ചൈനയിലും വരെ അലയടിച്ചു. ബംഗാളിലെ കൊല്‍ക്കത്തയിലും മണിപ്പൂരിന്റെ ചില ഭാഗങ്ങളിലും നേരിയ ഭൂചലനം ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ന് മ്യാന്‍മറിലെ സാഗൈംഗ് നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ഭൂകമ്പം ഉണ്ടായത്. മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്കോക്കിലെ ആഘാതം കാണിക്കുന്ന വീഡിയോകളും ഫോട്ടോഗ്രാഫുകളും എക്‌സില്‍ എത്തി.
ഒരു ഭയാനകമായ വീഡിയോയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കൂറ്റന്‍ പൂര്‍ണ്ണമായും തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യമുണ്ട്. ഈ സംഭവത്തില്‍ കുറഞ്ഞത് 40 പേരെ കാണാതായതായി കരുതപ്പെടുന്നു. മറ്റൊന്ന്, ഒരു വലിയ കെട്ടിടത്തിന്റെ ഇന്‍ഫിനിറ്റി പൂളില്‍ നിന്നുള്ള വെള്ളം താഴേയ്ക്ക് തെറിച്ചു വീഴുന്നത് കാണിക്കുന്നു. മൂന്നാമത്തേതില്‍ ബാങ്കോക്കിലെ അഥീനി ഹോട്ടലിലെ ഒരു കോണ്‍ഫറന്‍സ് റൂമിന്റെ മേല്‍ക്കൂരയില്‍ ചാന്‍ഡിലിയറുകള്‍ തകരുന്നതായി കാണിച്ചു. മ്യാന്‍മറില്‍ നിന്ന്, ഒരു വീഡിയോയില്‍ മണ്ഡലേയിലെ രണ്ട് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നതായും കാണാനാകും. ഇറവാഡി നദിക്ക് കുറുകെയുള്ള ഒരു പഴയ പാലം തകര്‍ന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.
ഭൂകമ്പം ഉണ്ടായപ്പോള്‍ കെട്ടിടം കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ സീലിംഗില്‍ നിന്ന് കഷണങ്ങള്‍ വീണു, ചുവരുകള്‍ വിണ്ടുകീറി, ജീവനക്കാര്‍ പുറത്തേക്ക് ഓടി. മ്യാന്‍മര്‍ തലസ്ഥാനമായ നയ്പിഡാവില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയുള്ള സാഗൈംഗ് നഗരമാണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ഭൂമിശാസ്ത്ര വിഭാഗം കണക്കാക്കുന്നു. തായ്‌ലന്റിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
വടക്കന്‍ തായ്ലന്‍ഡിനെയും ഭൂകമ്പം ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ തലസ്ഥാനമായ ബാങ്കോക്കില്‍ ചില മെട്രോ, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലും ഭൂകമ്പം അനുഭവപ്പെട്ടതായി ബീജിംഗിന്റെ ഭൂകമ്പ ഏജന്‍സി അറിയിച്ചു. മ്യാന്‍മറില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആള്‍ക്കാര്‍ കുടുങ്ങിപ്പോകാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്.
Post a Comment