Join News @ Iritty Whats App Group

സുവർണാവസരമെന്ന് എംവിഡി, അവസാന തിയ്യതി മാർച്ച് 31; ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീർക്കാം

തിരുവനന്തപുരം: നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. 2020 മാർച്ച് 31ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. വാഹനം ഉപയോഗ ശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റ തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാമെന്ന് എം വി ഡി അറിയിച്ചു.



ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓര്‍മപ്പെടുത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ആർ ടി ഓഫീസുമായി ബന്ധപ്പെടാമെന്നും എം വി ഡി വ്യക്തമാക്കി.

Post a Comment

Previous Post Next Post