Join News @ Iritty Whats App Group

പെരുന്നാളിന് അവധിയില്ലെന്ന് കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ; 29,30,31ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണം




ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ. നിർബന്ധമായും 29,30,31 ദിവസങ്ങളിൽ ഓഫീസിൽ എത്തണമെന്നാണ് നിർദ്ദേശം.



കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ അതൃപ്തിയിലാണ്. ആർക്കും അവധി നൽകരുത് എന്നാണ് സൂപ്പർവൈസറുടെ നിർദ്ദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം.

Post a Comment

Previous Post Next Post